ഇരുണ്ട മുറിയുടെ കോണിലെ
അവ്യക്ത നിഴൽ പോലെ,
പുറത്ത് തകർത്ത് ചെയ്യുന്ന
മഴയുടെ ഇരമ്പലിനൊപ്പം
അവളുടെ കരച്ചിലും
അവ്യക്തമായിരുന്നു !
"താനൊരു മഴയായായിരുന്നെങ്കിൽ
പെയ്തിറങ്ങി അലിഞ്ഞില്ലാണ്ടാവാമായിരുന്നു" -
എന്ന വ്യാമോഹം അവൾ കരഞ്ഞു തീർത്തു.
പുറത്തെ മഴയ്ക്കൊപ്പം മുറിക്കുള്ളിൽ
അവളും ഒരു മഴയായി ചെയ്യുകയായിരുന്നു.
"ഈ ഇരമ്പൽ!
ഇത് എന്റെ ഉള്ളിലും കേൾക്കാമല്ലോ?!"
"ആഴങ്ങളുമഗാതങ്ങളും നിറഞ്ഞൊരു
കടൽ എന്റെയുള്ളിൽ ഇരമ്പുന്നതുപോലെ
മഴയിലുമുണ്ടോ! ഒളിഞ്ഞിരിക്കുന്ന -
ഒരു കടൽ ?"
നിറ്റലേകും ഓർമ്മകളും
ബന്ധങ്ങളും ബന്ധനങ്ങളും കൂട്ടിയിട്ട്
ആഴങ്ങൾ അടച്ച് ,
അവൾ ഒളിപ്പിച്ചുവെച്ച
ആ കടൽ... -
അത് മഴയ്ക്കുള്ളിലും ഉണ്ടെന്നോ?
താളത്തോടെ തുടങ്ങി
ഇരമ്പലോടെ തുടർന്ന്,
ശാന്തവും രുദ്രവുമെന്ന കടൽഭാവം പോൽ
ചാറ്റലായും തുമ്പിക്കൈ വണ്ണത്തിലും
പെയ്തിറങ്ങുന്ന നീയും ...
ആഴങ്ങൾ അടച്ച്
ഒളിച്ചുവെച്ചിരിക്കുകയാണോ ...
മഴയേ...
നിന്റെ ഉള്ളിലെ കടലിനേയും !