Photo by Sean Oulashin on Unsplash
കണ്ണെത്താ ദൂരത്തോളം നിവർന്നു കിടക്കുന്ന,
നീലാകാശം പോലെ പരന്നു കിടക്കുന്ന
സുന്ദരമായ മണിമാളികയാൽ
പടുത്തുയർത്തിയ മോഹങ്ങൾ
ശാന്തിയുടെയും സമാധാനത്തിന്റെയും സുന്ദര ചിറകുകളാൽ പറന്നുയരുന്ന സ്വപ്ന സാഫല്യങ്ങൾ
ആഗ്രഹം കൊണ്ട് കൊട്ടാരം തീർക്കുന്നവർ
സ്നേഹം കൊണ്ട് ജീവൻ പിറക്കുന്നവർ
സൗഹൃദം കൊണ്ട് ജീവിപ്പിക്കുന്നവർ
ഒരേ ഒരു മാധ്യമത്തിലൂടെ അത് ജീവിതം എന്നാ മഹാത്മ്യത്തിലൂടെ.