Photo by bady abbas on Unsplash
കണ്ണുണ്ടായാൽ പോരാ കാണണം എന്നാണല്ലോ പറയുക. ജീവിതകാലം മുഴുവൻ തെളിഞ്ഞ കാഴ്ച നിലനിർത്താൻ ബാല്യം മുതൽ ശ്രേടികണ്ടതുണ്ട്ത ലവേദന, കോങ്കണ്ണ്,പഠനപിന്നോക്കാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ കുട്ടികൾക്ക് കാഴ്ചവൈകല്യങ്ങളില്ലെന്നാണ് വിദ്യാസമ്പന്നരായ രക്ഷിതാക്കൾ കരുതുക. അതിനാൽ അദ്ധ്യാപകരോ ചിലപ്പോൾ കുട്ടിത്തനെയോ ശ്രേദ്ധയിൽപ്പെടുത്തുന്നതുവരെ കാഴ്ചവൈകല്യങ്ങൾ വീടുകളിൽ തിരിച്ചറിയാറില്ല.ഇത് ഒഴിവാക്കാൻ വിദ്യാലയപ്രവേശന ഘട്ടങ്ങളിൽ തന്നെ കുട്ടികളുടെ കാഴ്ച പരിശോധിക്കേണ്ടതാണ്.
അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ളപ്പോൾ കാഴ്ചക്കുറവ് കണ്ടുപിടിക്കാനായാൽ കണ്ണാടി ഉപയോഗിച്ച് പൂർണമായി പരിഹരികാം. 10വയസ്സ് കഴിഞ്ഞാൽ തലച്ചോറ് കാഴ്ചക്കുറവ് ഉൾക്കൊള്ളുകയും കണ്ണ് ''ലേസിയാവുകയും'' ചെയ്യും ''ആംപ്ലിയോപിയ'' എന്നാണ് ഇതിന് പറയുന്നത്.പിന്നീട് കണ്ണാടികൊണ്ടും പൂർണമായ കാഴ്ച ലഭിക്കില്ല. ചെറിയ പ്രായത്തിൽ തന്നെ കണ്ണാടി ഉപയോഗിക്കുന്ന കുട്ടികളിൽ 90%വും അത്ജീവിതകാലം മുഴുവൻ തുടരേണ്ടിവരാറുണ്ട്ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ചു നഗരങ്ങളിലെ കുട്ടികളിലാണ് പവർ പ്രശ്‌നങ്ങൾ കൂടുതൽ ഉള്ളത്.പുറം - ലോകത്തേക്കുള്ള കാഴ്ച കുറയുന്നത് തന്നെയാണ് ഇതിന് കാരണം.
വായന,മൊബൈൽഫോൺ,കംപ്യൂട്ടർ ഗെയിം,ടീവി കാണൽ തുടങ്ങിയവയിൽ കൂടുതൽ വ്യാപരിക്കുന്ന കുട്ടികൾക്ക് ക്രമേണ ദൂരക്കാഴ്ച കുറയുന്നതായി കണ്ടുവരുന്നു.''മയോപ്പിയ'' എന്നാണിത് അറിയപ്പെടുന്നത്. കണ്ണുകൾക്ക് ആയാസം കുറവുള്ളത് ദൂരകാഴ്ചകൾ കാണുമ്പോഴാണ്. ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ വൈകല്യത്തിന് കാരണമാക്കുന്നില്ലെങ്കിലും ജന്മനാ ഹൃസ്വ - ദൃഷ്ടിയുള്ള കുട്ടികളിൽ അതു കൂടാൻ ഇടയാക്കും.എന്നാൽ മൊബൈൽഫോൺ ദീർഘനേരം ഉപയോഗിക്കുന്നത് കണ്ണിലെ കാൻസറിന് കാരണ - മാകുമെന്ന പ്രചരണത്തിനു അടിസ്ഥാനമില്ല.
ചില കുട്ടികൾക്ക് ഒരു കണ്ണിന് പൂർണ കാഴ്ചയുണ്ടാവും രണ്ടാമത്തേത് ഭാഗികമായി മാത്രമേ കാണാനാവു. പക്ഷെ അതു തിരിച്ചറിയപ്പെടില്ല.
ഇത് വഴി വൈകല്യവസ്ഥ ഗുരുതരമാവുകയും രണ്ടാമത്തെ കണ്ണിന്റ്റെ കാഴ്ച പരമാവധി കുറയുകയും ചെയ്യും.ഇതു മനസിലാക്കാൻ ഒരു കണ്ണടച്ചുകൊണ്ട് ദൂരേക്കുനോക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. ചിലരിൽ കോങ്കണ്ണ് ആണ് കാഴ്ചകുറവുണ്ടാകുന്നത്.ഇത് 80%വും കണ്ണട കൊണ്ട് പരിഹരിക്കാം.
അപൂർവമായിശസ്ത്രക്രിയ വേണ്ടിവരാറുള്ളു. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിൽ കണ്ണിൻറെ നരമ്പിനു പൂർണ വളർച്ച എത്തിയിട്ടുണ്ടാവില്ല ഇതിന് ''ആർ.ഓ.പി''[റെറ്റിനോപ്പതി ഓഫ് പ്രീമെച്ചൂരിറ്റി] എന്നാണ് അറിയപ്പെടുന്നത്.അത്തരം സന്ദർഭങ്ങളിൽ വൈകാതെ ലേസർ ചികിത്സ വേണ്ടിവരും.
ആധുനിക ചികിത്സാസൗകര്യങ്ങൾ വന്നതോടെ മാസം തികയാതെ പ്രസവിക്കുന്ന കുട്ടികൾടെ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. അതിനാൽ ആർ.ഓ.പിയുടെ എണ്ണവും കൂടി. ജന്മനാ തിമിരമുള്ള കണ്ണുകൾക്ക് ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്യണം വൈകിയാൽ കാഴ്ച തിരിച്ചുകിട്ടില്ല.കണ്ണിൽ ക്യാൻസറുമായി ജനിക്കുന്ന കുട്ടികളുമുണ്ട് റെറ്റിനോബ്ലാസ്‌റ്റോമ എന്ന് പറയും വിരളമാണെന്നുമാത്രം.
അടുത്ത് പോയിനിനുള്ള ടി.വി. കാണൽ,പുസ്തകം ചേർത്തുപിടിച്ചുള്ള വായന തുടർച്ചയായ ഇമവെട്ടാൽ,കണ്ണുകൾ ചുരുക്കിയുള്ള നോട്ടം,സ്ഥിരമായ തലവേദന എന്നിവയൊക്കെ ''മയോപിയയുടെ' 'ലക്ഷണങ്ങളാണ് പിഞ്ചുകുഞ്ഞുങ്ങളെ ശബ്ദമുള്ള കളിപ്പാട്ടങ്ങൾ കൊണ്ടാണ് വീടുകളിൽ കളിപ്പിക്കുക.
അതിനാൽ കുട്ടി കാഴ്ചകുറവാണെങ്കിലും ശബ്ദം കേട്ട ഭാഗത്തേക്കു നോക്കും.ഇതു മൂലം കാഴ്ചക്കുറവ് തിരിച്ചറിയില്ല. മൂന്നുമാസം പ്രായമാകുമ്പോൾ മുതൽ അമ്മയോടുള്ള ചിരി, നിറമുള്ള വസ്തുക്കളിലേക്കുള്ള നോട്ടം,അത് മാറ്റുമ്പൾ കണ്ണുകൾക്കുണ്ടാകുന്ന ചലനം
പരിചയക്കാരോടുള്ള ആഹ്ലാദ പ്രകടനം അവരെ തിരിച്ചറിയൽ എന്നീ കാര്യങ്ങൾ ശ്രേധിക്കണം.പലപ്പോഴും കുഞ്ഞുങ്ങൾ മുകളിലേക് നോക്കി കിടക്കുകയാവും ഇതു ഫാനിലേകുള്ള നോട്ടമാണെന്നു പലരും തെറ്റിദ്ധരിക്കാറുണ്ട്. വർണ്ണാന്ധതയും ചിലരിൽ ജന്മനാ ഉണ്ടാവാറുണ്ട്.
ആണ്കുട്ടികളിലാണ് ഇതു കൂടുതൽ കണ്ടുവരുന്നത്. ചികിൽസിച്ചു ഭേദമാകാറില്ല. അന്തരീക്ഷ മലിനീകരണം മൂലം കണ്ണുകൾക്കുണ്ടാകുന്ന ചൊറിച്ചിലും വെള്ളമെടുപ്പും അസ്വസ്ഥയും ചുവപ്പും ഒകെ അലർജിയുടെ ലക്ഷണങ്ങളാണ്. ഇടക്കിടെ കണ്ണുകൾ നന്നായി ശുദ്ധജലം കൊണ്ട് മൃദുവായി കഴുകുനതു ഇതിനു ആശ്വാസം പകരും. പൊതുസ്ഥലങ്ങളിൽ ഇടപെടുമ്പോൾ കൈകൾകൊണ്ട് കണ്ണുകൾ തിരുമുന്നത് ഒഴിവാക്കണം. ചെങ്കണ്ണ് പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ ഇതു സഹായിക്കും.
ടീവി കാണുമ്പോൾ സ്ക്രീൻ വലുപ്പത്തിൻറെ 7യു മടങ്ങു ദൂരെയിരിക്കാൻ ശ്രേധിക്കണം. എൽ.സി.ഡി സ്‌ക്രീനിലുള്ളതാണെങ്കിൽ മൂന്നു മടങ്ങു ദൂരമായാലും മതി.സോഫയിൽ ചരിഞ്ഞിരുന്നും കിടന്നുമൊക്കെ കാണുന്നത് ആയാസം വർധിപ്പിക്കുന്നതിനൊപ്പം അസ്റ്റിഗ്മാറ്റിസം പോലുള്ള കാഴ്ചവൈകല്യങ്ങൾക്കും കാരണ - മാകുന്നു. നേത്രാരോഗ്യയ സംരക്ഷനത്തിനു ഉത്തമം പച്ചക്കറികളാണ്. ചീര,കാരറ്റ്,പുഴമീൻ എന്നിവയാണ് ഫലപ്രദം. മീനുകൾ കറിവെച്ചു കൂട്ടുന്നതാണ് നല്ലത്.
ജനിച്ച ആദ്യമാസങ്ങളിൽ കുഞ്ഞുങ്ങൾക്കക് കോങ്കണ്ണുള്ളതുപോലെ തോന്നാം. എന്നാൽ ദൃഷ്ട്ടിയുറക്കുമ്പോൾ ഈ പ്രശ്‌നം മാറും. 9തു മാസത്തിനു ശേഷവും കുഞ്ഞിനു കോങ്കണ്ണുള്ളതായി തോന്നിയാൽ ഒരേ ദിശയിൽ കണ്ണുകൾ ചലിപ്പിക്കാൻ കുട്ടിക്ക് പ്രയാസമാണെന്ന് മനസിലാക്കാം.കണ്ണിൻറെ പേശികളുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകളാണ് കോങ്കണ്ണ് ഉണ്ടാക്കുന്നത്. പാരമ്പര്യവും ഒരു കണ്ണിന്റെ കാഴ്ചക്കുറവും ഇതിനു കാരണമാകാറുണ്ട്.
നല്ല ഫലം കിട്ടണമെങ്കിൽ ഒരു വയസ്സിനും അഞ്ചു വയസിനുമിടയിലും ചെയ്യുന്നതാണ് അഭികാമ്യം. ഒന്നിലേറെ ശ'സ്ത്രക്രിയയും ആവശ്യമായി വരാം അതിനാൽ എത്രയും വേഗം ചികിത്സ തേടുക.
നമ്മൾ കരയുമ്പോൾ കണ്ണിലൂടെ മാത്രമല്ല മൂക്കിലൂടെയും വെള്ളം വരാറില്ലേ.അതിനു കാരണം കണ്ണും മൂക്കും തമ്മിൽ ബന്ധിപ്പിക്കുന്ന കനാലാണ്. ഈ കനാലിൽ തടസം വരുന്നതാണ് ''ബ്ലോക്ക്ഡ് ടിയർഡാക്ട''. ''നാസോലക്രിമൽ'' ഡാക്ട.എന്നാണ് ഇതിനു പറയുന്നത്. ഇതിൽ തടസമുണ്ടാകുമ്പോ കണ്ണുനീർ കണ്ണിലൂടെ മാത്രം ഒഴുകികൊണ്ടിരിക്കുന്നു. ''ലക്ഷണം''- കണ്ണിൽ നിന്നും തുടർച്ചയായി വെള്ളം വരിക. മിക്കപ്പോഴും ഒരു കണ്ണിൽ മാത്രമാണ് ഈ പ്രശ്നം വരാറ്. ചില കുഞ്ഞുങ്ങളുടെ കണ്ണിൽ പീള വരികയും ചെയ്യും.നവജാത ശിശുവായിരിക്കുമ്പോൾ തന്നെ ഈ പ്രശ്നം അമ്മമാർക്കു കണ്ടത്താനാവുന്നതേ ഒള്ളു.
''പരിഹാരം''- മൂക്കിന്റെ വശങ്ങളിലുള്ള ലാക്രിമൽ സാക്കിന്റെ ഭാഗത്തു ബഡ്‌സ് അല്ലെങ്കിൽ വിരൽ ഉപയോഗിച്ച് മെല്ലേ അമർത്തി കൊടുക്കണം.
മെല്ലേ മസാജ് ചെയ്‌തു കൊടുക്കുന്നത് നല്ലതാണ്. ആൻറ്റിബയോടിക്ക് ഡ്രോപ്‌സും ഒഴിച്ചു കൊടുക്കാo. ദിവസവും മൂന്നു തവണ വീതം മസാജ് ചെയ്തു രണ്ടു മൂന്നു മാസം കൊണ്ട്ശ രിയാക്കിയെടുക്കാനാവും. എന്നിട്ട് ശരിയായില്ലെങ്കിൽ ചെറിയ ശസ്ത്രക്രിയ ആവശ്യമാകാം.
മുൻപ് ബാക്ടീരിയ മൂലമുള്ള കൺജക്ടിവൈറ്റിസ് [ചെങ്കണ്ണ്] ആയിരുന്നു കൂടുതൽ. എന്നാൽ ഇപ്പോൾ വൈറൽ കൺജക്ടിവൈറ്റിസ് ആണ് കരുതുന്നത്.
ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷൻ പോലെ പകർന്നു പിടിക്കിലെങ്കിലും, പടരാനുള്ള സാധ്യത ഇതിനുമുണ്ട്.
ചില കുഞ്ഞുങ്ങൾക്ക് ബാക്ടീരിയയും വൈറസും ചേർന്ന അണുബാധയുണ്ടാകുന്നുണ്ട്.
മാസം തികയാതെ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെയും ഒന്നര കിലോയിൽ കുറവ് തൂക്കത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെയും കാഴ്ചയെ ബാധിക്കുന്ന ഒന്നാണ് റെറ്റിനോപ്പതി ഓഫ് പ്രീമെച്യുരിറ്റി [ആർ.ഒ.പി]. കണ്ണിലെ റെറ്റിനയിലേക്കുള്ള രക്തക്കുഴലുകളുടെ വികാസക്കുറവാണ് കാരണം. ഗർഭസ്ഥ ശിശു പൂർണ വളർച്ചയെത്തുന്നത്
36 ആഴ്ചയാകുമ്പോഴാണ്.രണ്ടാഴ്ച പിന്നിലേക്കുപോയാലും അധികം സങ്കീർണതകളുണ്ടാകില്ല. എന്നാൽ 34 ആഴ്ച പ്രായമാകും മുൻപേ ജനിക്കുന്ന കുഞ്ഞുങ്ങളുടെ [പ്രിട്ടേം ബേബി] ശരീരത്തിലെ അവയവങ്ങൾ പൂർണമായി വികസിച്ചിട്ടുണ്ടാകില്ല.അതുകൊണ്ട് തന്നെ ഇവർക്ക് ഇൻക്യൂബേറ്ററിന്റെ സഹായം തേടേണ്ടി വരും. ഇതും ഈ പ്രശ്നത്തിനു കാരണമാകും.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിശ്ചിത ഇടവേളയിൽ പരിശോധിക്കണം. റെറ്റിനൽ ഡിറ്റാച്മെന്റ് സംഭവിച്ചാൽ പൂർണ അന്ധതയായിരിക്കും ഫലം. ലേസർ തെറാപ്പിയാണ് ചികിത്സ.
കുഞ്ഞുങ്ങൾ കാണുന്നുണ്ടോ കേൾക്കുന്നുണ്ടോ എന്നൊക്കെ അമ്മമാർ നിരീക്ഷിക്കാറുണ്ട്. മുഖത്തു നോക്കി ചിരികുന്നുണ്ടോയെന്നും വസ്തുക്കൾ നീക്കുന്നതിനൊപ്പം കണ്ണുകൾ ചലിക്കുന്നുണ്ടോയെന്നും നോക്കും. ഒരു കണ്ണിനു മാത്രമ്മേ കാഴ്ചയുള്ളുവെങ്കിലും കുഞ്ഞുങ്ങൾ ഇവചെയ്യും. അതിനാൽ ഒരു കണ്ണിനു മാത്രം വരുന്ന കാഴ്ച പ്രശ്നങ്ങളാണ് മിക്കപ്പോഴും കണ്ടെത്താതെ പോകുന്നത്.ഈ വൈകല്യമാണ് ആംപ്ലിയോപ്പിയ അഥവാ മടിയൻ കണ്ണ് എന്നറിയപെടുന്നത്. അതുകൊണ്ട് അമ്മമാർ കുഞ്ഞിന്റെ ഓരോ കണ്ണുവീതം മൂടി അടുത്തതിന് കാഴ്ചയുണ്ടോ എന്നു പരിശോധിക്കണം. ഒരു കണ്ണിനു മാത്രമാണ് പ്രശ്നമെങ്കിൽ രണ്ടു തരത്തിലുള്ള പ്രതിബിംബങ്ങളാകും കുട്ടിയുടെ തലച്ചോറിലെത്തുക.ഇതിൽ അവ്യക്തമായ പ്രതിബിംബങ്ങൾ തലച്ചോർ തള്ളിക്കളയും ക്രമേണ മോശം പ്രതിബിംബം നൽകുന്ന കണ്ണിനെ തലച്ചോർ ഉപയോഗിക്കാതെയാകും.
''പരിഹാരം''- രോഗമില്ലാത്ത കണ്ണു മൂടികെട്ടി വൈകല്യമുള്ള കണ്ണിനെ ആശ്രയിക്കാൻ തലച്ചോറിനെ പഠിപ്പിക്കുകയാണ് സാധാരണ ചികിത്സയായി ചെയുന്നത്.
ഈ കണ്ണിന് പവർ ഗ്ലാസ് വച്ച് എത്രയും വേഗം ചികിത്സ ചെയ്താൽ രോഗം മാറാൻ സാധ്യത കൂടുതലാണ് .
കണ്ണും ഒപ്റ്റിക്കൽ നേർവും തലച്ചോറും തമ്മിലുള്ള ബന്ധം പൂർണമായി വികസിക്കുന്നത് 10 വയസ്സിന് മുൻപ് വരെയാണ്.
''ഇവ ശ്രെദ്ധിക്കുക''- 1, കൂർത്ത അഗ്രമുള്ളവ കൊണ്ട് കണ്ണ് മുറിവേറ്റാൽ കൃഷ്ണമണിക്ക് തകരാറുണ്ടാകും. ഉടൻ ഡോക്ടറുടെ നിർദേശം തേടുക. കണ്ണിൽ പൊടിയോ മറ്റോ വീണാൽ തിരുമ്മരുത്. കണ്ണ് നന്നായി കഴുകുക. കഴുകിയിട്ടും അസ്വസ്ഥത മാറുന്നില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടുക.
തുടർച്ചയായി കാണാൻ അനുവദിക്കരുത്. സിനിമ കാണുന്ന ഇടവേളകളിൽ കണ്ണുകളടച്ചു വിശ്രമിക്കാൻ പറയണം.
മുറ്റത്തെ പച്ചപ്പിലേക് നോക്കാനും ഇടയ്ക്കിടെ കണ്ണു ചിമ്മാനും പറയണം.
കിടന്നുകൊണ്ട് ടി.വി. കാണുന്നത് നല്ലതല്ല പ്രത്യേകിച്ചും കണ്ണട ഉപയോഗിക്കുന്ന കുട്ടികൾ കണ്ണിന്റെ ഫോക്കസിൽ വ്യത്യാസം വരുന്നതാണു കാരണം...