Photo by Louis Galvez on Unsplash

ഓരോ സ്ത്രീയും അവളുടെ ജീവിതം കടന്നു പോകുന്ന സാഹചര്യങ്ങൾ. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ. പുലർച്ചെ എഴുന്നേറ്റാൽ രാത്രി വരെ വീട്ടുപണികളും ഓഫീസ് ജോലികളും ആയി നടക്കുന്നവരാണ് സ്ത്രീകൾ. അതിനിടയിൽ കിട്ടുന്ന ചെറിയ ഇടവേളകളാണ് അവരുടെ ആനന്ദം. സ്ത്രീകളിലും എഴുത്തുകാരികൾ ഉണ്ട്. പണികൾ എല്ലാം കഴിഞ്ഞു കുട്ടികളേയും ഉറക്കി കഴിഞ്ഞു ലഭിക്കുന്ന ഓരോ രാത്രികളിലുമാണ് സ്ത്രീകൾ എഴുതുന്നത്. എഴുതി വിജയിക്കുന്നവരും വിജയിക്കാണ്ട് ശ്രമിക്കുന്നവർ മാത്രമായും നമ്മുടെ ഈ ലോകത്തുണ്ട്. എഴുതി വിജയിച്ചില്ലെങ്കിലും അവരുടെ പ്രയത്‌നം വളരെ വലുതാണ്. ഓരോ സ്ത്രീ ജീവിതത്തിൽ നിന്നും ഓരോ കവിതയോ കഥയോ എന്തെങ്കിലും ഒക്കെ നമ്മുക്ക് കിട്ടാറുണ്ട്.

ഓരോ സ്ത്രീയിലും ജീവിതത്തിൽ കടന്നു പോകുന്ന അതിമനോഹരമായ ചില മുഹൂർത്തങ്ങൾ ഉണ്ട്. ഒരു പെൺകുട്ടി ജനിക്കുന്നത് നല്ലതായും ചീത്തയായും കാണുന്നവർ പണ്ടും ഈ കാലത്തും ഉണ്ട്. ചിലർ ഒരു ഭാരമായി കാണുന്നു പെൺമക്കളെ. മാതാപിതാക്കൾ തന്റെ മകളെ വളർത്തി നല്ല വിദ്യാഭ്യാസം കൊടുത്ത് കല്യാണം കഴിപ്പിച്ചുവിടുന്നു. നല്ല ജോലി വാങ്ങി സ്വയം പ്രാപ്തി നേടി അവർ മാതാപിതാക്കൾക്കു നല്ലത് ചെയ്തുകൊടുക്കുന്നു. മാതാപിതാക്കൾ ഏറ്റവും കൂടുതൽ സ്വയം മറന്നു സന്തോഷിക്കുന്ന ഒരു സമയം കൂടിയാണിത്. പെൺകുട്ടികൾക്ക് അവരുടെ അച്ഛൻ ആയിരിക്കും നായകൻ. അവരായിരിക്കും അമ്മമാരേക്കാൾ കൂടുതൽ അവരെ സ്നേഹിക്കുന്നത്. പഴയ കാലത്തുനിന്നു സ്ത്രീകൾക്കു സ്വയം പര്യാപ്തതാ വേണമെന്ന കാഴ്ചപ്പാട് ഏറെ പ്രധാന്യമുള്ള ഒരു കാലഘട്ടമാണിത്.

ഒരു പെൺകുട്ടി പലപ്പോഴും അവൾ ആഗ്രഹിക്കുന്ന മേഖലയിൽ എത്തിപ്പെടാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്, അതുകൊണ്ട് തന്നെ അവൾക്കു മാത്രമല്ല അതിനായി അവൾക്കൊപ്പം നിന്ന മാതാപിതാകൾക്കും ഏറെ പ്രീയപ്പെട്ട നിമിഷമാകും അത്. തന്റെ മകൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ഒരു നല്ല കരിയർ നേടിയെടുക്കുമ്പോൾ അത് എല്ലാർക്കും ഒരുപോലെ അഭിമാനകരമായ നിമിഷമാണ്.

ഒരു സ്ത്രീയ്ക്ക് ജീവിതത്തിന്റെ രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്, വിവാഹത്തിനു മുൻപും ശേഷവും. വിവാഹത്തിന് ശേഷമുള്ള ജീവിതം വളരെ പ്രധാനപ്പെട്ടതാണ്, പലപ്പോഴും പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് പെട്ടെന്നു ഒരു ദിവസം പറിച്ചു മാറ്റപ്പെടുന്നു. അതാണ് വിവാഹത്തോടെ സംഭവിക്കുന്നത്. വിവാഹശേഷം ഏറ്റവും നല്ല ജീവിത സാഹചര്യം ഉണ്ടാകണം എന്നാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത് അതുകൊണ്ട് പ്രീയപ്പെട്ടവരെ എല്ലാം ചേർത്തു നിർത്തിയാണ് വിവാഹങ്ങൾ നടത്തുന്നത്.

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രധാന ഘട്ടമാണ് അവൾ ഒരു അമ്മ ആവുക എന്നത്. അമ്മ എന്ന രണ്ടക്ഷരം വിലമതിക്കാനാവില്ല. ഏറ്റവും മനോഹരമായ വാക്കാണ് അമ്മ. ഒരു ജീവന് ജന്മം നൽകുമ്പോൾ പിന്നീട് ആ ജീവിതം കുഞ്ഞിൽ തന്നെ ഒതുങ്ങുന്നു. കളികളും കൊഞ്ചലുകളുമായി കുഞ്ഞിനെ വളർത്തുന്നു. ഒൻപതു മാസം കാത്തിരുന്നു ശ്രദ്ധയോടെ പരിപാലിച്ച് ആദ്യമായി കരയുന്ന കുഞ്ഞു ശബ്ദവും കൈകളിൽ വാങ്ങുന്ന സമയവും അവൾക്ക് ഏറെ പ്രീയപ്പെട്ട നിമിഷമാണ്.

ആദ്യമായി അമ്മ എന്ന വിളി കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ആ വികാരം നമ്മുക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല. കുഞ്ഞിനെ പരിചരിക്കുന്ന നാളുകളിൽ നമ്മുടെ മാതാപിതാക്കൾ നമ്മളെ നോക്കിയതും പരിപാലിച്ചതും നമ്മൾ മനസ്സിലാക്കും. ഒരു കുഞ്ഞിന്റെ വളർച്ചയിൽ അമ്മക്കുള്ള പങ്ക് ഒരിക്കലും നിർവചിക്കാൻ കഴിയാത്തതാണ്. അതാണ് അവളുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസങ്ങൾ.

സ്ത്രീ ശാക്തികരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിദ്യാഭ്യാസം, അവബോധം, സാക്ഷരത, പരിശീലനം എന്നിവയിലൂടെ സ്ത്രീകളുടെ പദവി ഉയർത്തുക എന്നതാണ്. സ്ത്രീകളുടെ കാഴ്ചപ്പാടുകൾ കാണുക, അവരെ അറിയാൻ ശ്രമിക്കുക. സ്ത്രീ ശാക്തികരണം വിവിധ സാമൂഹിക പ്രശ്നങ്ങളിലൂടെ ജീവിതം നിർണയിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ സ്ത്രീകളെ സജ്ജമാക്കുകയും അനുവദിക്കുകയും ചെയുക. അപകടസാധ്യത നിയന്ത്രിക്കാനും സ്ത്രീകളുടെ ക്ഷേമം മെച്ചപ്പെടുത്താനുമുള്ള കഴിവും ഇതിനുണ്ട്.

പ്രായമായ രക്ഷിതാക്കളെ നോക്കുന്നതിനും പ്രസവത്തോടെ ജോലി അവസാനിപ്പിക്കുന്ന യുവതികളും ഇപ്പോൾ വർധിച്ചുവരുന്നു. 50ത് വയസ്സ് കഴിഞ്ഞ സ്ത്രീകൾ കൊച്ചുമക്കളെ നോക്കുകയും വീട്ടുജോലികൾ ചെയ്യുകയും ചെയ്യുന്നു. കുടുംബശ്രീ,അയൽക്കൂട്ടങ്ങൾ എന്നിവ വഴി സ്ത്രീകൾ സ്വന്തമായി സമ്പാദിക്കുന്നു.

ഓഗസ്റ്റ് 26 സ്ത്രീ സമത്വ ദിനമായി ആചാരിക്കുന്നു. 1920 ഓഗസ്റ്റ് 26ന് നീണ്ട പോരാട്ടത്തിനോടുവിൽ അമേരിക്കയിൽ പത്തൊൻപതാം ഭരണാഘടന ഭേദഗതിയിലൂടെ സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചു. എല്ലാ സ്ത്രീകളും തുല്യരാണെന്നുകൂടി ഈ ദിനം ഓർമപ്പെടുത്തുന്നു. തുല്യ അവകാശം, അവസരങ്ങൾ,പുരോഗതിക്കും, ഉന്നമനത്തിനായി പ്രവർത്തിക്കാനും ഓർമപ്പെടുത്തുന്നു. വിവിധ മേഖലകയിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ, മുന്നേറ്റങ്ങൾ, ഓർക്കപ്പെടുന്ന ദിവസം. പാനൽ ചർച്ചകൾ, റാലികൾ, പൊതുപ്രസംഗങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ, പ്രസംഗങ്ങൾ എന്നിവ നടത്തിവരുന്നു.

വിവാഹമോചനം, ഗാർഹികപീഡനം എന്നിവ കൂടുതൽ കടന്നു വരുന്ന കാലഘട്ടമാണിത്. സമൂഹമാധ്യമങ്ങളിൽ പ്രധാന വിഷയമാണിത്. വിവാഹത്തിലൂടെയും സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നു. സ്ത്രീകളെ ശാക്തികരിച്ചുകൊണ്ട് ഗാർഹിക പീഡനം അവസാനിപ്പിക്കണം. തങ്ങളുടെ അവകാശത്തിനായി നിലകൊള്ളാൻ അവരെ പഠിപ്പിക്കണം. ഇന്നു പല സ്ത്രീകളും ശാസ്ത്രജ്ഞർ,കളക്ടർമാർ, പ്രഭാഷകർ, എഴുത്തുകാരികൾ ഒക്കെയായി മാറിക്കൊണ്ടിരിക്കുന്നു.

സ്ത്രീകളുടെ വളർച്ചയിലും പുരോഗതിയിലും ഒരു പ്രധാന തടസ്സം ലിംഗ അസമത്വമാണ്.

സ്ത്രീസുരക്ഷ പ്രധാനം ആണ് എവിടെയും. സ്ത്രീധനപേരിലും മറ്റ് അനവധി കാരണങ്ങൾ കൊണ്ടും നടക്കുന്ന ശാരീരിക പീഡനങ്ങൾ അവസാന നിമിഷമാണ് സമൂഹം അറിയുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ കൗൺസിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ആവശ്യമുള്ള സ്ത്രീകൾക്ക് ഓൺലൈൻ കൺസൽട്ടേഷൻ ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള വനിതാ ശിശു വികസന വകുപ്പിന്റെ കാതോർത്തു പദ്ധതി. ബന്ധപ്പെട്ട കാര്യാലയങ്ങളിൽ പോകാതെ തന്നെ 48മണിക്കൂറിനുള്ളിൽ മേൽപറഞ്ഞ സേവനങ്ങൾ അപേക്ഷകയ്ക്കു ലഭിക്കുന്നു എന്നതാണ് കാതോർത്തു പദ്ധതിയുടെ സവിശേഷത. പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ ഇതു വളരെ അധികം സഹായകവും സമയലാഭവുമാണ്.

.    .    .

Discus