Photo by Paul Rysz on Unsplash
രാക്കിളികൾ കൂടുകൾ ചേക്കേറാനായി,
ദിവാകരൻ തൻ വെട്ടം കാണ്മാനില്ലാതായി,
മടക്കത്തിനുള്ള സമയമായി സുഹൃത്തേ,
എൻ കണ്ണുകൾ തിരയുന്നു നിന്നെ.
കണ്ടിടാം എന്ന പ്രതീക്ഷ
വെമ്പുമൊരെന്ന ഹൃദത്തിൽ,
നീ തങ്ങി നിൽക്കയായിരുന്നു
നിർവൃതിയിൽ എന്തെന്നില്ലാതെ.
കാക്കകൾ കൂടുകളിലേക്ക് ചേക്കേറുകയായിരുന്നു,
കിളികൾ തൻ നാദം നിശ്ചലമായി,
ചീവീടുകൾ മഴ തൻ നാദം മുഴക്കുകയായിരുന്നു,
പേമാരി ഇന്നുണ്ടാവുമോ സുഹൃത്തേ?
ഈ നനവുമായ മഴയിൽ,
കണ്ണീർക്കണങ്ങൾ പെയ്യുന്നു,
മടക്കമെന്ന് ഓർമ്മിപ്പിക്കയാവാം സുഹൃത്തേ ഈ സൂചനകളെല്ലാം.