1998 ഡിസംബർ 3
സ്കൂളിലെ കൂട്ടുകാരെ പല പെൺകുട്ടികളുടെയും പേരിട്ട് കളിയാക്കൽ ഒരു ഹരമാണ്. നാട്ടിലെത്തിയാൽ “ആ മറ്റവൾ” എന്നൊക്കെ പറഞ്ഞ് നമുക്ക് വേണ്ട കാര്യം സാധിപ്പിക്കും. എന്നുവെച്ചാൽ ഐസ്‌കാൻഡി, സമൂസ, മുട്ട പഫ്‌സ് എന്നിവയുടെ പൈസ അവരെക്കൊണ്ട് കൊടുപ്പിക്കും.
അശോകേട്ടന്റെ പെട്ടിക്കടയിൽ നിന്ന് പുളിമിഠായി വാങ്ങി പോക്കറ്റിൽ നിറയ്ക്കും. ക്ലാസിനിടയിൽ അത് ആസ്വദിച്ച് കഴിക്കും. പ്രത്യേകിച്ച് പേരിട്ട് കളിയാക്കുന്ന പെൺകുട്ടികളുടെ ഉപ്പയോ ഉമ്മയോ വന്നാൽ,
“ഡാ, താ... നിന്റെ അമ്മായിയമ്മ വരുന്നു!”
എന്ന് പറയുമ്പോൾ അവന്റെ ദേഷ്യവും സന്തോഷവും ഒരുമിച്ച് മുഖത്ത് തെളിയും. ചമ്മലോടെ അവൻ ചിരിക്കും. അടിക്കും. അതാണ് അവരുടെ സന്തോഷം.
സ്കൂളിന്റെ പിന്നിൽ വിശാലമായ മരങ്ങൾ തിങ്ങിനിൽക്കുന്ന, “തണൽ” എന്ന് വിളിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടുത്തെ നടപ്പാതയിൽ പലതരം പൂക്കൾ ഉതിർന്നു വീഴുന്നത് പതിവാണ്. അതിനിടയിലൂടെ എല്ലാവരും കളിയും തമാശകളും പറഞ്ഞ് നടക്കും.
ചിലർ അവരുടെ സ്നേഹിതയുമായി കൈകൾ കോർത്തിണക്കി സഞ്ചരിക്കും. ബെഞ്ചിലിരുന്ന് കൊച്ചുവർത്തമാനം പറയും. എന്നെ കാണുമ്പോൾ “ഞങ്ങൾ ഈ നാട്ടുകാരല്ല” എന്ന ഭാവത്തിൽ അകന്നിരിക്കും. ഇല്ലെങ്കിൽ കളിയാക്കും.
ആ പേടി ആകെ ഇല്ലാത്തത് എനിക്കായിരുന്നു. അതിനാൽ തന്നെ ചിലവും കുറവ്. എന്റെ ഇഷ്ടത്തിൽ വന്നാൽ മതി. ആരെയും ബോധിപ്പിക്കണ്ട. അതാണ് സുഖം.
അല്ല...
അതായിരുന്നു സുഖം.
പക്ഷേ…!
ആ ദിവസം എന്നെയും ഒരു പെൺകുട്ടിയുടെ പേരിട്ടു വിളിച്ചു.
“എടാ, എനിക്ക് അവൾ ആരാണെന്ന് പോലും അറിയില്ല... പിന്നല്ലേ!”
ഞാൻ പ്രതിരോധിക്കാൻ പറ്റാവുന്ന പണി പന്ത്രണ്ടും പയറ്റി നോക്കി.
“നീ ഇനി ഒന്നും പറയണ്ട... ചെലവെടുക്ക്.”
“എടാ, എന്താടാ പായുന്നെ... എനിക്ക് ആരെയും അറിയില്ല. എനിക്ക് ഇഷ്ടവും അല്ല.”
“ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നീ മാത്രമാണ് ഇനി ക്ലാസിൽ ബാക്കി...”
എന്നെ സംസാരിക്കാൻ അവർ സമ്മതിച്ചില്ല. എല്ലാവരെയും പെടുത്തി അവസാനം എന്നെയും പെടുത്തിയപ്പോൾ അവർക്ക് ആശ്വാസമായി.
“ഇന്ന് നാല് സമൂസയും നാല് മോരും വെള്ളവും.”
പതിവുപോലെ ഇടവേള സമയത്ത് തണലിലേക്ക് പോകുമ്പോൾ ജംനാസും അജ്മലും പുറം തട്ടി പറഞ്ഞു.
“ഇല്ല... എനിക്ക് ആരോടും ഒന്നുമില്ല.”
“അതൊന്നും പറയണ്ട. പറഞ്ഞിട്ട് കാര്യമില്ല.”
“പടച്ചോനാണേ, എനിക്ക് നിങ്ങൾ പറയുന്ന കുട്ടി ആരാണെന്ന് അറിയില്ല. പിന്നെ നിങ്ങളോടിത് ആര് പറഞ്ഞു?”
അവർ പരസ്പരം നോക്കി ചിരിച്ചു.
“അത്രേയുള്ളൂ കാര്യം... അത് നമ്മൾ കാണിച്ചുതരാം. കുട്ടി ആറിലാ. പേര് നീ തന്നെ നേരിട്ട് ചോദിച്ചാൽ മതി.”
എന്നെയും കൂട്ടി ഇരുവരും എൽ.പി. ബ്ലോക്ക് ലക്ഷ്യമാക്കി നടന്നു.
“ഇതെങ്ങോട്ടാ? എൽ.പി. ബ്ലോക്കിലാണോ ആറാം ക്ലാസ്?”
“അല്ലടാ... അവൾ നാലിലാണെന്ന് തോന്നുന്നു.”
“രണ്ടാളും ചേർന്ന് എന്തെങ്കിലും ഒന്ന് ഉറപ്പിക്കാവോ?”
“നിനക്ക് ഇപ്പൊ ഒരാളെ സെറ്റാക്കണ്ടേ. അതിനുള്ള തിരച്ചിലാ ഇത്...”
“പഹയന്മാരെ... അപ്പോൾ ക്ലാസിൽ വെറുതെ വലിപ്പിച്ചു വിട്ടല്ലേ?”
അവരെ അടിക്കാൻ കൈ എടുത്തപ്പോഴേക്കും രണ്ടുപേരും മത്സരിച്ചോടി. ചെറിയ വ്യത്യാസത്തിൽ ജംനാസിനെ നഷ്ടപ്പെട്ടു. അജ്മൽ കുള്ളനായതിനാൽ പിടിക്കാൻ നല്ല പാടാണ്. ഒരുപാട് ഓടിയില്ല. അവർ നിന്നു. കൂടെ ഞാനും.
“പട്ടികളെ... എന്നോട് ഈ ചതി വേണ്ടായിരുന്നു.”
“നീയല്ലേ എല്ലാവരെയും ചാമ്പി ജീവിക്കുന്നത്. അങ്ങനെ നിന്നെയും ചാമ്പാൻ ഞങ്ങൾ ഇട്ട പ്ലാനാണ് ഇത്.”
“എടാ, അതിന് ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ? ഇപ്പോൾ ക്ലാസിലെ എല്ലാവരും എനിക്കും ലൈനുണ്ടെന്ന് കരുതിക്കാണും.”
“താ, അവൾ സെറ്റല്ലേ?”
അഞ്ച് ബിയിലെ ക്ലാസിൽ എന്തോ വായിച്ചിരിക്കുന്ന കുട്ടിയെ അജ്മൽ എനിക്ക് കാട്ടിത്തന്നു.
“ഇല്ലടാ, അത് ഇവന്റെ ചോറുക്കിന് പറ്റിയതല്ല. കുറച്ചൂടെ നല്ലത്.”
“ഇതെന്താടാ ബ്രോക്കർ പണിയോ?”
“അതാണു നിന്നോട് ഞങ്ങൾക്കും ചോദിക്കാനുള്ളത്. ബാക്കിയുള്ളവർക്ക് പെണ്ണ് സെറ്റാക്കി കൊടുക്കാൻ നീയാരാ, ബ്രോക്കറോ?”
“അത് തമാശക്കല്ലേ ഡാ…”
“വെളിവില്ലാത്തവനെ... വീട്ടിൽ പോലും സ്വസ്ഥതയില്ല. ചെറിയ അനിയത്തിക്ക് ആ പേര് എവിടുന്നോ കിട്ടിയിട്ടുണ്ട്. അതും പറഞ്ഞ് എന്നെ മുതലെടുക്കാൻ പറ്റുന്ന ഒരു അവളെയും പാഴാക്കാറില്ല।”
ജംനാസിന്റെ অবস্থা കേട്ടപ്പോൾ ഞങ്ങൾ দুজনেই പൊട്ടിച്ചിരിച്ചു।
“നീയൊക്കെ ചിരിക്കെടാ... എനിക്ക് ചായക്ക് ബിസ്കറ്റ് കിട്ടിയാൽ പോലും അവൾ കണ്ണുരുട്ടി മേടിക്കും।”
ഞങ്ങൾ পরস্পর কুনിഞ്ഞു চിരിച്ചു। കുട്ടികൾ നമ്മളെ ശ്രദ്ധിക്കുന്നത് മനസ്സിലായപ്പോൾ സാഹചര്യബോധം വീണ്ടെടുത്തു।
“അതുകൊണ്ട് നിനക്ക് ഒരാളെ സെറ്റാക്കാതെ ഞങ്ങൾ ഇന്ന് വീട്ടിലേക്ക് പോകുന്നില്ല।”
എന്റെ കാര്യത്തിൽ തീരുമാനമായി. ഇനി അവസാനത്തെ അടവ് പ്രയോഗിക്കണം. പക്ഷേ അതിത്തിരി കടുപ്പമുള്ള വഴിയാണ്. എന്നാലും തരക്കേടില്ല।
“ഡാ... ഞാനൊരു സത്യം പറയട്ടെ?”
അവർക്ക് മാത്രം കേൾക്കുന്ന വിധത്തിൽ പതുക്കെ ഞാൻ പറഞ്ഞു. എന്റെ കൈകൾ അവരിരുവരുടെയും കഴുത്തിൽ ചുറ്റിയിരുന്നു।
“എനിക്ക് വേറെ ആളുണ്ട്.”
ഇരുവശത്തുനിന്നും അവർ എന്നെ ഞെട്ടലോടെ നോക്കി. പിന്നെ നേരിയ പുഞ്ചിരി പാസാക്കി।
“അങ്ങനങ്ങ് വിശ്വസിക്കാൻ ഞങ്ങൾ പൊട്ടന്മാരല്ല. തെളിവ് കാണിക്ക്।”
അത് ഞാൻ പ്രതീക്ഷിച്ചില്ല. ഒന്നുകിൽ പോരാടുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിജിയുടെ വാക്കിൽ പ്രചോദനം ഉൾക്കൊണ്ട് പോരാടി പരീക്ഷിച്ചതാണ്. ഇവന്മാർ എന്നെ കൊന്നിട്ടേ അടങ്ങൂ।
“ആരാണെന്ന് പറ. എന്നാലേ നിന്നെ വിശ്വസിക്കൂ।”
ആറാം ഡിയുടെ മുന്നിൽ ഒരു കൂട്ടം പെൺകുട്ടികൾ. പടച്ചോന്റെ സഹായം പോലെ അവർക്കിടയിൽ ജന്ന. അവളൊരു ജിന്നാണ്. പൂച്ചക്കണ്ണുള്ള വെള്ളിനിലാവ്. അവളെ പറഞ്ഞാൽ രക്ഷപ്പെടാം. കാരണം അവൾക്ക് വേറെ ആളുണ്ട് എന്നത് ഉറപ്പാണ്।
“പക്ഷേ ഒരു പ്രശ്നമുണ്ട്!”
“എന്ത്?”
ജംനാസിന്റെ ആ ‘എന്ത്’ ഞാൻ പ്രതീക്ഷിച്ചു।
“ഞങ്ങൾ വൺ സൈഡാ.”
“എടാ പൊട്ടാ... രണ്ടാളും ഉണ്ടെങ്കിൽ പിന്നെങ്ങനെ വൺ സൈഡ് ആകും?”
അവർ എന്നെ നോക്കി കളിയാക്കി ചിരിച്ചു. അവരുടെ ചിരി മാറ്റാൻ ഞാൻ അവളെ കരുവാക്കി കാണിച്ചുകൊടുത്തു. ചിരി നിന്നു. എന്നാൽ ഒരുതരം ഞെട്ടൽ അവരെ വിട്ടുപോയില്ല. എന്നെയും അവളെയും മാറിമാറി രണ്ടാളും നോക്കി. അജ്മൽ അത് കൈകൊണ്ട് ആംഗ്യം കാട്ടി സംശയിച്ചു. ഞങ്ങളുടെ കോപ്രായങ്ങൾ അവർ കണ്ടു. പ്രത്യേകിച്ച് ജന്ന അത് വ്യക്തമായി ശ്രദ്ധിച്ചു. ഒരു നോട്ടം മിന്നൽ പോലെ വന്നുമാഞ്ഞു. ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ക്ലാസിലേക്ക് തിരിഞ്ഞു।
“ഡാ... മുകുഡന്മാരെ... ബെല്ലടിച്ചടാ!”
അവളെ കണ്ട നിലയിൽ നിശ്ചലരായിപ്പോയ അവരെ ഞാൻ തിരിച്ചു വിളിച്ചു।
“ഹാ... താ വരുന്ന്...”
അവർ എന്തോ നിധി കിട്ടിയ കളി കളിക്കുന്നുണ്ട്. എനിക്ക് ഇതിൽ പിടിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടണം. അവളെ നോക്കുന്നത് ഞാനല്ലാത്ത ആയിരം പേർ കാണുമെന്നു അവർക്കറിയാം. അതാണ് എന്റെയും ആശ്വാസം. അങ്ങനെയെങ്കിലും തടി ഊരാമല്ലോ. അവളെ നോക്കുക പോയിട്ട് ഞാൻ കാണുന്നത് പോലും വളരെ വിരളമാണ്।
“അളിയാ... എല്ലാവരും മാവിന്റെ കൊമ്പ് പിടിക്കുമ്പോൾ നീ മാവേ തന്നെ പിടിച്ചല്ലോടാ...”
അക്കിത്തം മാഷിന്റെ ക്ലാസിനിടയിൽ അജ്മൽ എന്നെ ചൊറിഞ്ഞു. ഞാൻ ഒന്നും കേൾക്കാത്ത ഭാവം നടിച്ചു।
“എന്നാലും… നീ ഒരു സംഭവം തന്നെ കേട്ടാ...”
അവൻ വിടുന്ന മട്ടില്ല. മാഷ് എന്നെ രണ്ടു തവണ നോക്കി. സംസാരിക്കുന്നത് അവനാണെങ്കിലും എന്റെ നേർക്കാണ്. ഒരുമാതിരി തുറിച്ചുനോട്ടം।
“നീ അവളോട് കാര്യം അറിയിച്ചിരുന്നോ?”
“രണ്ടുപേരും എഴുന്നേറ്റ് പോ... പോയി പുറത്ത് നിൽക്ക്. മനുഷ്യനെ ക്ലാസെടുക്കാനും സമ്മതിക്കൂല്ല…”
അക്കിത്തം മാഷിന് കലിയിളകി. സാധാരണ ഡസ്റ്റർ എറിയാറുണ്ട്. നല്ല കിടുക്കൻ ഉന്നമുണ്ട് അയാളുടെ ഏറിന്. ശേഷം ഒരു ഉപമയും।
“ഇതിനെക്കൊണ്ട് ബോർഡെങ്കിലും മായിക്കാൻ പറ്റും. നിന്നെക്കൊണ്ട് ഇത്രയെങ്കിലും ഉപകാരമുണ്ടോ? ഒന്നുകിൽ വീട്ടുകാർക്ക് അല്ലെങ്കിൽ നാട്ടുകാർക്ക്... അതുമല്ലെങ്കിൽ കൂടെ പഠിക്കുന്നവർക്ക്... ശല്യം... എന്തിനാടാ ഭൂമിക്ക് ഭാരമായി നടക്കുന്നു? പോയി നാല് ചുമട് പൊറുക്ക്. പത്തു പണമുണ്ടാക്കാം... അല്ലാതെ നീയൊക്കെ പഠിച്ച്...”
ഞങ്ങൾ പുറത്തിറങ്ങി।
“നീയാണ് എല്ലാത്തിനും കാരണം.”
ഞാൻ അജ്മലിനോട് ദേഷ്യപ്പെട്ടു।
“അത് വിട്... നീ വിഷയം മാറ്റല്ലേ.”
“എന്താടാ പൊട്ടാ... സുഖമില്ലേ നിനക്ക്?”
അവന്റെ അധരത്തിൽ ചിരി വിടർന്നു।
“താ, അവൾ വരുന്ന്...”
അവൻ സ്റ്റാഫ് മുറിയുടെ ഭാഗത്തേക്ക് വിരൽ ചൂണ്ടി. ജന്ന വരുന്നുണ്ട്. കയ്യിൽ ഒരു കെട്ട് പുസ്തകവും. ഞങ്ങൾക്ക് മുന്നിലൂടെ അവൾ കടന്നുപോയി. അത്തറിന്റെ രൂക്ഷഗന്ധം മൂക്കിൽ അടിച്ചുകയറി. എന്നിട്ടും ഞങ്ങളെ നോക്കിയില്ല. നോക്കണ്ട. അതാണ് നല്ലത്. ഇല്ലെങ്കിൽ അവൾ നോക്കിയെന്നും പറഞ്ഞുള്ള അജ്മലിന്റെ അടുത്ത നീക്കം അപ്രതീക്ഷിതമാണ്. അവൻ പോസ്റ്റർ വരെ അടിക്കാൻ സാധ്യതയുണ്ട്।
“അവൾ നിന്നെ മൈൻഡ് ചെയ്യാതെ പോയല്ലോ ഡാ!”
“അതല്ലേ ഞാൻ ആദ്യം പറഞ്ഞത്, വൺ സൈഡാണെന്ന്.”
“നിനക്ക് വേണ്ടി ഞങ്ങൾ അവളെ സെറ്റാക്കാം.”
“ഹൂ... അത്ര വലിയ ഉപകാരമൊന്നും വേണ്ട... അല്ലേലും ചട്ടിക്കില്ലാത്ത ചൂട് എന്തിനാ മൂടിന്…”
“അപ്പോൾ നിന്റെ ശരിക്കും ആൾ ആരാടാ? ഇതു നീ വെറുതെ തടി തപ്പാൻ പറഞ്ഞതല്ലേ?”
“അല്ലടാ... ശരിക്കും... ഓളുടെ പിന്നാലെ കുറെ പേരുണ്ട്. അതിലൊന്ന് ഞാൻ...”
“അങ്ങനെ വേണ്ടടാ. നമുക്ക് അവളെ ഒന്ന് കാണാം. സംഗതി പറയാം. ഉം...”
അവനെന്തോ കാര്യമായി ആസൂത്രണം ചെയ്യുകയാണ്. പടച്ചോനെ, വള്ളിയായല്ലോ!
“എത്ര വർഷമായി ഇത്?”
“അറിയില്ല...”
“എന്നാലും ഒരു ഏകദേശ കണക്ക് വെച്ച് പറ.”
എന്താണ് ഇവനോട് പറയുക? വെറുതെ ഒരു ആവേശത്തിൽ ഇറങ്ങിയതാണ്. ഇതുവരെ അവളോട് അങ്ങനെ ഒരു സംഗതി എനിക്ക് തോന്നിയിട്ടില്ല. അവളോടെന്നല്ല, ആരോടും।
“എന്താടാ ആലോചിക്കുന്നേ?”
“ഹേയ്, ഒന്നൂല്ല... ശ്... শ্... বীনা ടീച്ചർ, বীনা ടീച്ചർ...”
സാരിത്തുമ്പും കയ്യിൽ പിടിച്ച് എന്തോ ചിന്തിച്ചു നടക്കുന്നുണ്ട്. കണ്ടാൽ എന്തെങ്കിലും ചോദിക്കാതിരിക്കില്ല।
“ആരാടാ അകത്ത്?”
“അക്കിത്തം മാഷ്...”
“ഓഹ്... അപ്പോൾ സ്ഥിരം ആണല്ലേ? നിന്റെ വാപ്പയോട് ഞാൻ പറയുന്നുണ്ട്.”
വീടിന്റെ അടുത്ത് സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ ഉണ്ടായാൽ ഇതാണ് പ്രശ്നം. ഭീഷണിസ്വരം എന്നും തലയ്ക്കു മുകളിൽ ഉണ്ടാകും।
ഉച്ചച്ചോറിന് ലൈൻ നിൽക്കാൻ പോലും എന്നെ അവർ സമ്മതിച്ചില്ല. അവൾ വരുന്നതും കാത്തുനിൽക്കാൻ അവളുടെ പിന്നിൽ ലൈൻ നിൽക്കാൻ അവർ നിർബന്ധം കാട്ടി. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും നിന്നെ കൊന്ന് കുടൽമാല പുറത്തെടുത്തിട്ടേ ഞങ്ങൾ പോകൂ എന്ന മട്ടായിരുന്നു അവർക്ക്. പോരാത്തതിന് പുറകിൽ നിന്നുള്ള തള്ളും. അതും ഇവന്മാരുടെ നേതൃത്വത്തിൽ. ഒരുവിധം അവളെ തട്ടാതെയും മുട്ടാതെയും ഞാൻ പിടിച്ചുനിന്നു. ആ പാത്രത്തിലേക്ക് കഞ്ഞി വീണപ്പോൾ ഒന്ന് വലിച്ച് ശ്വാസം വിട്ടു. ഹുഫ്... രക്ഷപ്പെട്ടു।
വൈകുന്നേരം സ്കൂളിൽ ബെല്ലടിക്കുന്നതിന് മുമ്പേ ഞാൻ വീട്ടിലേക്ക് ഓടി. ഇല്ലെങ്കിൽ പണി വേറെ കിട്ടും. പക്ഷേ അവന്മാരുടെ പണി പ്രതീക്ഷിച്ചു പോയ എനിക്ക് കിട്ടിയത് അതിലും വലിയ മുട്ടൻ പണി. പിൻവശത്തെ ഗേറ്റിനു മുന്നിൽ സൈക്കിളുമായി ഒൻപതിലെ നാലഞ്ച് തടിയന്മാർ. അവർ എന്നെ കാത്തിരുന്നത് പോലെ തോന്നി।
“എവിടേക്കടാ ഓടുന്നെ?”
“വീട്ടിലേക്ക്.”
“അതിന് സ്കൂൾ വിട്ടില്ലല്ലോ?”
ഞാൻ പരുങ്ങി. അതിൽ ഒരുവൻ സൈക്കിളിൽ നിന്നും ഇറങ്ങി എന്റെ നേർക്ക് നടന്നുവന്നു।
“എവിടെടാ നിന്റെ സൈക്കിൾ?”
“അവിടെയുണ്ട്...”
ഞങ്ങടെ ക്ലാസിലെ കുട്ടികൾ സൈക്കിൾ വെക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി।
“എന്താ... അതെടുക്കുന്നില്ലേ? വേണ്ടെങ്കി പറ, ഞങ്ങൾ എടുത്തോളാം.”
അവർ പരസ്പരം ആക്കി ചിരിച്ചു।
“അല്ല... അത് സഞ്ചി പുറത്ത് വെച്ചിട്ട് സൈക്കിൾ എടുക്കാൻ...”
“ഹോ... അപ്പൊ ഇത് ഇന്ന് മാത്രമല്ല. സ്ഥിരം പരിപാടിയാ...”
“അല്ല ഏട്ടാ... ഇത് ആദ്യമായിട്ടാ...”
നെറ്റിയിൽ നിന്നും ഊർന്നിറങ്ങിയ വിയർപ്പ് എന്നെ അസ്വസ്ഥനാക്കി।
“പിന്നെങ്ങനാടാ ഈ ഗേറ്റിലൂടെ നിന്റെ സഞ്ചിയും സൈക്കിളും ഒന്നിച്ച് പോകില്ലെന്ന് നിനക്ക് മനസ്സിലായേ?”
“അതുപിന്നെ... കലോത്സവത്തിന് സാധാരണ ഇങ്ങനെ...”
“ഹാ... അപ്പോ നീയല്ലേ പറഞ്ഞെ ഇത് ആദ്യമായിട്ടാണെന്ന്?”
“അത് ക്ലാസുള്ള ദിവസത്തിൽ... ആദ്യമായിട്ടാ.”
“ആ സഞ്ചി താ...”
അവൻ കൈ നീട്ടി. എന്തു തടിയാണ് ആ കൈകൾക്ക്! ഒന്നു കിട്ടിയാൽ തീർന്നു. ഞാൻ ഒന്നും ആലോചിക്കാതെ അത് അവന്റെ ഉള്ളംകയ്യിലേക്ക് വെച്ചുകൊടുത്തു।
“ഇനി സൈക്കിൾ കൊണ്ട് വാ...”
മറ്റൊരുവൻ അവന്റെ ആജ്ഞ അറിയിച്ചു. ഇതെന്തു പരീക്ഷണം? എന്നെ മുടിപ്പിച്ചിട്ടേ ഇവർ അടങ്ങൂ. പേടി ഉണ്ടെങ്കിലും പുറത്ത് കാണിച്ചില്ല।
“ഒരുത്തനെ കൊണ്ടുവാടാ.”
സൈക്കിളിൽ കയറാൻ കാലെടുത്ത എന്നെ അവർ തടഞ്ഞു. ഞാൻ അതുമായി അവരുടെ അടുക്കൽ ചെന്നു. എന്റെ സഞ്ചി എനിക്ക് തന്നു. സൈക്കിളിന്റെ ഹാൻഡിൽ പിടിച്ചു. ഞാൻ വിട്ടുകൊടുത്തില്ല।
“ഡാ, ഒന്ന് ഓടിച്ചിട്ട് തരാടാ...”
ഏഴാം പിരീഡ് തുടങ്ങാനുള്ള ബെല്ലടി ശബ്ദം ഞങ്ങൾക്ക് കേട്ടു।
“എനിക്ക് പെട്ടെന്ന് പോണം...”
“അത്രയ്ക്ക് തിരക്കാണോ?”
“ഞങ്ങൾ ഒരു റൗണ്ട് ഇട്ടേച്ചും തരാം...”
അവർ എന്നെ എറിഞ്ഞുകളിച്ചു. നാലഞ്ച് റൗണ്ട് ഇട്ടിട്ടും അവർ തിരിച്ചു വരുന്നില്ല. ഞാൻ എന്റെ സൈക്കിളിന് കുറുകെ നിന്നു।
“മാറടാ... ചെറുക്കാ...”
“ചെറുക്കനൊന്നും അല്ല. ഒരു ക്ലാസിന് വ്യത്യാസമേ ഉള്ളൂ...”
അവർ തമ്മിൽ പൊട്ടിച്ചിരിച്ചു. നാലുപേരും സൈക്കിളിൽ നിന്നിറങ്ങി. എനിക്ക് മുന്നിൽ തല്ലാനെന്ന മട്ടിൽ നിരന്നു।
“പീറ ചെറുക്കാ... നിനക്കെന്താടാ ജന്നയുടെ അടുക്കൽ ഒരു മയം?”
ഓ... അപ്പോൾ ഇതാണ് ഇവരുടെ വിഷയം।
“എനിക്ക് ഒന്നുമില്ല. അവൾക്കും. പോരെ?”
എനിക്ക് സമയം കളയാൻ പോലും സമയമില്ലായിരുന്നു. അവരുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് അവളെ പറഞ്ഞത്. ഇതിപ്പോ അതിലും വലിയ വള്ളിയായല്ലോ? ഞാൻ ചുറ്റും നോക്കി. അജ്മലും ജംനാസും എപ്പോ വന്നു എന്ന് പറഞ്ഞാൽ മതി. അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ...
“ഒന്നുമില്ലേ?”
“ഇല്ലെന്നല്ലേ പറഞ്ഞത്?”
അവൻ എന്റെ സൈക്കിളിന്റെ മഡ്ഗാർഡിൽ ആഞ്ഞു ചവിട്ടി. ഞാൻ മുന്നോട്ട് നീങ്ങി അവന്റെ കയ്യിൽ നിന്നും സൈക്കിൾ തട്ടിപ്പറിച്ചു।
“ഡാ, അടങ്ങടാ കുരിപ്പേ... പിന്നെ നീ എന്തിനാടാ ഉച്ചക്ക് അവളുടെ പിന്നാലെ പോയി ലൈൻ നിന്നത്?”
ജംനാസിനും അജ്മലിനും കൂടി കിട്ടേണ്ട പണിയാണ് ഞാൻ ഒറ്റക്ക് വാങ്ങുന്നത്. എന്റെ ഉള്ളിൽ കലി കയറി।
“എനിക്ക് ഒരു മണ്ണും വേണ്ട... ആ സൈക്കിൾ തന്നേക്ക്...”
“അങ്ങനങ്ങ് പറഞ്ഞു പോയാലോ?”
അവൻ ഒറ്റ ചവിട്ടിൽ സൈക്കിൾ നിലത്തിട്ടു. മറ്റുള്ളവർ ചേർന്ന് അതിനെ ചവിട്ടിത്തെറിപ്പിച്ചു. ഞാൻ അടിക്കാൻ ആഞ്ഞതും അതിലൊരുവൻ എന്റെ കോളറിൽ പിടിച്ച് ഉയർത്തി।
“താ മോനെ... നിന്റെ വിളച്ചിൽ ഇവിടെ വേണ്ട. പറഞ്ഞത് കേട്ടാ മതി.”
അവനെന്നെ താഴെ ഇറക്കി।
“ഇത് നീ പറഞ്ഞാൽ പോരാ... അവൾ തന്നെ വന്നു പറയണം.”
“എന്ത്?”
എന്റെ ചോദ്യത്തിൽ പുച്ഛം കലർന്നിരുന്നു।
“നീ നേരത്തെ പറഞ്ഞ ആ കാര്യം... നിനക്ക് അവളോടും അവൾക്ക് നിന്നോടും ഒന്നുമില്ലെന്ന്.”
“ഹും... അത് ചേട്ടന്മാർ പോയി ചോദിച്ചാൽ അവൾ പറഞ്ഞുതരും. അല്ലാതെ എനിക്ക് വേറെ പണിയുണ്ട്.”
“നിനക്ക് ഇത്രയും പോരെടാ...”
അവനിൽ രോഷം ഉണർന്നു।
“എനിക്കറിയാം... നിങ്ങളെന്നെ ഒരു കോപ്പും ചെയ്യില്ല. ധൈര്യമുണ്ടെങ്കിൽ എന്റെ ദേഹത്ത് തൊട്ടുനോക്ക്.”
അത് പറയാൻ കാണിച്ച എന്റെ ധൈര്യത്തെ ഞാൻ പ്രശംസിച്ചു. കാരണം ബാബനഗറിലെ പിള്ളേരെ തൊട്ടിട്ട് ആരും പോകില്ല. അത് കുത്തകയാണ്।
“ഓഹ്... അപ്പോൾ നീ ബാബനഗറിലാണ് അല്ലേ?”
എന്നും പറഞ്ഞ് ആ തടിച്ച കൈ എന്റെ നേർക്ക് വീശിയടിച്ചു. ഞാൻ കണ്ണടച്ച് നിന്നു. പക്ഷേ അവന്റെ കൂട്ടുകാർ അവനെ തടഞ്ഞിരുന്നു. ആയതിനാൽ ആ തല്ല് കിട്ടിയില്ല।
“പൊലയാടി മോനെ... നാളെ അവളോട് നിന്നെ അറിയുമോ എന്ന് ചോദിക്കും. അത്ര മാത്രം... അവൾ ഹാ എന്ന് മൂളിയാൽ നിന്റെ കഥ തീർന്നു.”
ഞാൻ പല്ല് പുറത്തു കാട്ടാതെ ഇളിച്ചു।
“നോക്കടാ പന്നി... നീ ബാബനഗറിൽ പെട്ടതാണോ എന്നൊന്നും ഞാൻ നോക്കൂല. കേട്ടല്ലോ കുരിപ്പേ...”
കയ്യിലെ തുണിസഞ്ചി അവൻ എന്റെ നേർക്ക് വലിച്ചെറിഞ്ഞു. അതിന്റെ വള്ളി പൊട്ടി. ഞാൻ ഒന്നും പ്രതികരിച്ചില്ല. ചവിട്ടിത്തെറിപ്പിച്ച സൈക്കിളും പൊന്തിച്ചെടുത്ത് ഞാൻ വീട്ടിലേക്ക് തിരിച്ചു.
അടുത്ത ദിവസം സൈക്കിൾ ചവിട്ടി സ്കൂൾ മൈതാനത്തിലേക്ക് കടക്കുമ്പോൾ മുന്നിൽ ജന്ന।
“ചവിട്ടെടാ അലീ...”
ജംനാസ് എന്നെ പുറകിൽ നിന്നും തള്ളി ആവേശം പകർന്നു. ഞാൻ ഒന്നും നോക്കാതെ മുന്നോട്ട് എടുത്തു. സൈക്കിൾ നിർത്തി തിരിഞ്ഞതും ഒൻപതിലെ ആ കാലമാടന്മാർ ഞങ്ങളെ കണ്ടു. ഒരു നിമിഷം പോലും വൈകിക്കാതെ ഞാൻ ക്ലാസിലേക്ക് നടന്നു. അടുത്ത അടി എപ്പോ പൊട്ടും എന്നു പറഞ്ഞാൽ മതി।
“ഡാ, ജന്നക്കെന്താ വിശേഷം?”
ക്ലാസിൽ കയറിയ അജ്മൽ എന്നോട് തിരക്കി।
“ഇന്ന് വലിയ ഷോ ഓഫ് ആയിരുന്നു ഗ്രൗണ്ടിൽ. അവളുടെ മുന്നിലൂടെയാണ് നമ്മൾ സൈക്കിളിൽ വന്നത്.”
“ഓഹ്, പുതുമയൊന്നും പറയുന്നില്ലല്ലോ?”
എന്റെ മൗനം അവർക്ക് ആവേശം ഉണ്ടാക്കി।
“എടാ, ഞാൻ ഇന്നലെ വെറുതെ പറഞ്ഞതാ...”
“എന്തു പറഞ്ഞിട്ടും കാര്യമില്ല. ഇന്ന് വൈകിട്ട് ചെലവ്.”
“ഹാ, അതാണ്...”
ഇന്നലെ എന്നെ തൂക്കിയ സംഗതി ഇവർക്ക് അറിയില്ല. പറഞ്ഞിട്ടുമില്ല. ആ തടിയന്മാരോട് ഇവരുടെ പേര് പറഞ്ഞാൽ രണ്ടുപേർക്ക് രണ്ട് വീതം കിട്ടുമായിരുന്നു।
“ഡാ, നമുക്ക് ഇവരുടെ പൊരുത്തം നോക്കിയാലോ?”
“ഹാ, പേപ്പർ എടുത്തോ. എന്റെ കയ്യിൽ പേനയുണ്ട്.”
അതൊരു തരം കളിയാണ്. ചിലരുടേത് എൺപത് കടക്കും. പിന്നെ ചിലത് അമ്പതിന് താഴെ കാണും. അമ്പതിന് താഴെയാണെങ്കിൽ രണ്ടു പേർക്കും പൊള്ള സ്നേഹം. അമ്പതിന് മുകളിലാണെങ്കിൽ ഒരാൾ പൊള്ള. നൂറ് ആയാൽ...
“ഡാ, അലീ...”
മിഴിച്ച കണ്ണിൽ അജ്മൽ എന്നെ ഒരു നോട്ടം നോക്കി. അവനിൽ അത്ഭുതം പ്രകടമായി. ജംനാസ് തലയ്ക്ക് കൈവെച്ചു. ഞാൻ ആ പേപ്പർ വാങ്ങിച്ചു നോക്കി. നൂറിൽ നൂറ് പൊരുത്തം. ഞാൻ ആ പേപ്പർ ചുരുട്ടി കീറി പോക്കറ്റിൽ ഇട്ടു।
“അലീ... നിനക്ക് മാത്രമല്ലടാ, അവൾക്കും നിന്നെ ഇഷ്ടമാ...”
“ഒന്ന് പോയെടാ മണ്ടാ... ഞാൻ പറഞ്ഞില്ലേ, നിങ്ങളെ ബോധിപ്പിക്കാൻ വേണ്ടിയാണ് ഞാൻ അവളെ പറഞ്ഞതെന്ന്. എന്റെ പടച്ചോനെ, എന്തൊക്കെയാ അതിൽ പിന്നെ!”
“എടാ, തമാശയല്ല. അവൾക്ക് നിന്നോട് സ്നേഹമുണ്ട്.”
“കോപ്പുണ്ട്... എന്റെ തൊള്ളയിലുള്ളത് കേൾക്കണ്ടേൽ മിണ്ടാതിരിക്ക്.”
“ഇത്... നോക്കടാ... നമ്മുടെ ക്ലാസിൽ... പോട്ടെ, സ്കൂളിൽ തന്നെ ആദ്യമായിട്ടാവും നൂറിൽ നൂറ് പൊരുത്തം കിട്ടുന്നത്. അതും...”
“തന്നെടാ... ഇത് ചെറിയ കാര്യമല്ല. സത്യം പറ, നിനക്ക് അവളോട് ഒന്നുമില്ലേ?”
ഞാൻ ഒരു നിമിഷം പോലും ആലോചിച്ചില്ല।
“ഇല്ല... ഇല്ല... ഇല്ല... പോരെ?”
“ഞങ്ങൾ അവളോട് ചോദിക്കട്ടെ?”
“എന്തോന്ന്?”
“നിന്നോട് അവൾക്ക്...”
“അവൾക്ക്...?”
“അവൾക്ക് എന്തെങ്കിലും...”
“ഒന്നൂല്ല... ഇനി ഇതേ പറഞ്ഞെങ്ങാനും...”
“ഹേ... ഇത് നല്ല കഥ. അവളോട് ചോദിക്കുന്നതിനു നിനക്കെന്താടാ?”
“ഹാ, അതുതന്നെ... നിനക്കെന്തു പ്രശ്നം? കിട്ടിയാൽ ഭാഗ്യമായില്ലേ?”
“ഹോ... ആ ഭാഗ്യം എനിക്ക് വേണ്ട.”
കലഹം അവസാനിക്കാൻ ശോഭ ടീച്ചർ ക്ലാസിലേക്ക് കയറേണ്ടി വന്നു. അല്ല, ഇവരെ തടഞ്ഞുനിർത്താൻ എനിക്ക് വല്ലാതെ മെനക്കെടേണ്ടി വന്നു.
ഇടവേളയിൽ എന്നെ വിളിച്ച് ജംനാസും അജ്മലും ആറാം ക്ലാസിന്റെ വരാന്ത ലക്ഷ്യമാക്കി നീങ്ങി. ഞാൻ നോക്കിയത് ആ തടിയന്മാരെയാണ്. ഇപ്പോൾ എവിടെയും കാണുന്നില്ല. പക്ഷേ സംഗതി അവർ അറിയും. അതാണ് പ്രശ്നം।
“എടാ, ഞാൻ വരുന്നില്ല. നിങ്ങൾ പൊയ്ക്കോ.”
“അതെന്താ?”
“ഇല്ലടാ... ഞാൻ വേണ്ട. നിങ്ങൾ ചോദിച്ചാൽ അവൾ ഉള്ളത് പറയും.”
“നീ ഉണ്ടെങ്കിലോ?”
“ചിലപ്പോൾ പറഞ്ഞില്ലെങ്കിലോ?”
അവർ രണ്ടുപേരും സംശയത്തിന്റെ കണ്ണോടെ എന്നെ ചൂഴ്ന്നു നോക്കി।
“അപ്പോൾ നീ വരണ്ട. ഞങ്ങൾ പോകാം. പക്ഷേ ഇവിടെ തന്നെ കാണണം, ഒക്കെയല്ലേ?”
“ഹാ, അത് സെറ്റ്...”
എന്റെ മനസ്സിൽ ഇവർക്ക് അവന്മാരുടെ കയ്യിൽ നിന്നും അടികൊള്ളുന്ന ഏകദേശ ദൃശ്യം തെളിഞ്ഞുവന്നു. എങ്കിലും ഞാൻ രക്ഷപ്പെട്ടു।
കുറച്ചു നേരം പിന്നിട്ടപ്പോൾ ഇരുവരും എന്തോ സംസാരിച്ചു കടന്നുവന്നു. എന്നെ കണ്ടതും അളിഞ്ഞ ഒരു ചിരി വിടർത്തി. അപ്പോഴേക്കും ബെല്ലടിച്ചിരുന്നു. ഞാൻ ഒരുതരി പ്രതീക്ഷയില്ലാതെ അവരെ മുന്നിട്ടു।
“എന്തായി?”
എന്റെ ചോദ്യത്തെ കാറ്റിൽ പറത്തി അവർ മൗനം പാലിച്ചു।
“അവളെന്തു പറഞ്ഞു?”
ഞാൻ അവരെ കളിയാക്കുന്ന രൂപത്തിൽ ചോദിച്ച് ചിരിച്ചു. പെട്ടെന്ന് അവർ രണ്ടുപേരും എന്നെ മുകളിലേക്ക് പൊക്കിയെടുത്ത് ആർത്തുവിളിച്ചു।
“ഹേയ്... ഹേയ്... ഹോ... ഹോ... ഹേയ്!”
“താഴെ ഇറക്കടാ ഇബ്‌ലീസുകളെ!”
എന്നെ തോളിൽ കയറ്റി അവർ ക്ലാസ് വരെ തുള്ളിച്ചാടി നടന്നു।
“പച്ച ശൈത്താന്മാരെ... എന്തു പണിയാ കാണിച്ചെ? വട്ടാണെന്ന് കരുതിക്കാണും.”
“ആർക്ക്?”
“അന്റെ വാപ്പാക്ക്.”
“നീ എന്തുവേണേലും പറഞ്ഞോ. ഇന്ന് ചെലവ് നിർബന്ധം.”
“എന്തിന്?”
“അവൾ യെസ് പറഞ്ഞു.”
“ആരോട്?”
“ഞങ്ങളോട്.”
“ഒന്ന് പോയെടാ പൊട്ടാ... ഒരുപാട് അങ്ങ് മെഴുകല്ലേ!”
“സത്യമാണളിയാ.”
“നിന്റെ അളിയൻ വിളി ഇവിടെ വില പോകൂല്ല മോനെ. അവൾക്ക് എന്നെ അറിയുക പോലുമില്ല. പിന്നെങ്ങനെയാടാ പഹയാ?”
“താ... ഉണ്ടായത് വള്ളിപുള്ളി തെറ്റാതെ ഞാൻ പറയാം.”
“ഹാ, പറ... കേക്കട്ടെ.”
“ഞങ്ങൾ ചെന്നപ്പോൾ അവൾ അവിടെ ഇല്ല. പിന്നെ നിന്നോട് എന്തെങ്കിലും പറയണമല്ലോ എന്നാലോചിക്കുമ്പോൾ കൃത്യം അവൾ കയറി വന്നു.”
“ഹും... എന്നിട്ട്?”
“എടാ, ഇത് നടന്നതാ.”
“അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ.”
“ഹാ, എന്നാൽ ഓക്കെ... അവളോട് അജ്മലാണ് ചോദിച്ചത്.”
“ന്ത്?”
“നിനക്ക് അലിയെ അറിയുമോന്ന്.”
“എന്തു പറഞ്ഞു?”
“ഏതലി എന്ന് ഞങ്ങളോട് തിരക്കി.”
“എട്ടിലെ... എന്ന് പറഞ്ഞപ്പോൾ ഹാ എന്ന് മൂളി.”
“പിന്നെ?”
“അവനോട് നിനക്ക് എന്തെങ്കിലും ഉണ്ടോന്ന് ചോദിച്ചു.”
“എന്തിനാടാ കാലന്മാരെ?”
“ഡാ, നീ മുഴുവൻ കേൾക്ക്... അവൾ ഒന്നും മറുപടി തന്നില്ല.”
“കുറച്ചു നേരം എന്തോ ആലോചിച്ച് തിരിച്ചു പോയി.”
“പിന്നെന്തിനാടാ പട്ടികളെ ചെലവ്?”
ഞാൻ ആശ്വാസത്തിൽ നെടുവീർപ്പിട്ടു. അവർ എന്നെ പൊക്കിയ ആവേശം കണ്ടാൽ തോന്നും അവൾ ഒത്തുവെന്ന്. ഹോ, പടച്ചോൻ കൈവിട്ടില്ല।
“അവൾ നാണം കൊണ്ട് മടങ്ങിയതാണ് മണ്ടാ...”
“ഒന്ന് പോയെടാ പുല്ലേ...”
“അതാണല്ലേ... കേട്ടിട്ടില്ലേ? മൗനം സമ്മതം എന്ന്.”
“ഒന്നും ന്യായീകരിക്കണ്ട. അവൾ പോയതിനാൽ നിങ്ങൾക്ക് ഇന്ന് ചെലവ്. ഓക്കെ?”
“അതുവേണ്ട മോനെ സുണ്ണാപ്പി... നിന്നെ ഇതിൽ ഒരു അംഗമാക്കാതെ ഞങ്ങൾ പിന്തിരിയുന്ന പ്രശ്നമില്ല.”
ഉച്ചച്ചോറിന് ഞാൻ മുന്നേ പോയി ലൈൻ നിന്നു. ഒൻപതിലെ തടിയന്മാർ വരാന്തയിലിരുന്ന് എന്നെ നിരീക്ഷിക്കുകയാണ്. അതേ നേരം ജംനാസ് തുള്ളിച്ചാടി എന്റെ മുന്നിൽ വന്നു നിന്നു।
“ഡാ കള്ളാ... ഞങ്ങളറിയാതെ നീ...”
“എന്താടാ കാലമാടാ?”
ചോറിനുള്ള തിക്കിത്തിരക്കിൽ ഞാൻ ഉറക്കെ ചോദിച്ചു।
“അവൾ... അവൾ...”
അവൻ പിന്നിലേക്ക് കണ്ണ് പായിച്ചു പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കി. തൊട്ടുപിന്നിൽ ജന്ന. ഞാൻ പരിഭ്രമിച്ചു. അവൾ എന്നെ നോക്കി. കണ്ണുകൾ പരസ്പരം ഉടക്കിനിന്നു. നേരിയ ചിരി ആ അധരത്തിൽ വിരിഞ്ഞോ എന്നൊരു സംശയം. ഞാൻ വേഗം മുഖം വലിച്ചു. അവൾക്ക് മുന്നെയാണ് ലൈൻ നിന്നതെങ്കിലും അവൾ വാങ്ങിയിട്ടാണ് ഞങ്ങൾ കഞ്ഞി വാങ്ങിയത്. ആറാം ക്ലാസിന്റെ വരാന്തയിലിരുന്ന് അവൾ കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കുന്നു. എന്റെ കണ്ണ് അലസമായി അലഞ്ഞുതിരിഞ്ഞ് ആ വരാന്തയിലേക്ക് തന്നെ തിരിച്ചെത്തി. കാറ്റിൽ ആടിക്കളിക്കുന്ന മുടിയിഴകൾ അവൾ ശരിയാക്കി. ചുറ്റിലും കണ്ണോടിച്ചു നോക്കിയിട്ടും ആ തടിയന്മാരെ കണ്ടില്ല।
“ഡാ, ഇന്ന് തിന്ന് തീർക്കാവോ ഇത്?”
“ഹാ, ഇതിപ്പോ തീരും.”
“എല്ലാവരെക്കാളും അവസാനം കഞ്ഞി വാങ്ങിച്ച് അവരെക്കാൾ മുന്നേ പ്ലേറ്റ് കഴുകുന്ന ആളാണ്... ഇന്നെന്തു പറ്റി?”
ജന്നയെ അവർ കണ്ടില്ലെന്ന് തോന്നുന്നു. ഇല്ലെങ്കിൽ ഒരു തരം മൂളൽ ഉണ്ടാകുമായിരുന്നു।
“ഇത് രണ്ടു വായിക്ക് തീരും അളിയാ...”
“ഹേ, അളിയനോ? നീയല്ലേ അളിയൻ വിളി വേണ്ടെന്ന് പറഞ്ഞെ?”
കൂട്ടുകാരികളിൽ മിക്കവരും എഴുന്നേറ്റുപോയി. അവളും ഒരുത്തിയും മാത്രം ബാക്കി. പെട്ടെന്ന് അവളുടെ നോട്ടം എന്നിലേക്ക് പതിഞ്ഞു. പറഞ്ഞത് സത്യമാണ്, അവളൊരു ജിന്നാണ്. ജന്നത്തിലെ ജിന്ന്. എന്തൊരു നോട്ടം! പടച്ചോനെയും വിളിച്ച് ഞാൻ കൈ കഴുകാൻ ഓടി।
“അലീ... അവൾക്ക് നിന്നോട് എന്തോ ഉണ്ടെടാ.”
“ഉണ്ട... ഒന്ന് മിണ്ടാതിരിയെടാ.”
“ഹേ...”
അവൻ വീണ്ടും കണ്ണുകൾ കൊണ്ട് എന്തൊക്കെയോ കാണിക്കാൻ തുടങ്ങി।
“നിനക്കെന്താടാ പറ്റിയേ?”
അവന്റെ കളി കണ്ട് തിരിഞ്ഞപ്പോൾ തൊട്ടടുത്ത് ജന്ന. എന്റെ കാൽവഴി ഒരു തരിപ്പ് മുകളിലേക്ക് കയറി. അത്തറിന്റെ ഗന്ധം എന്നെ വീർപ്പുമുട്ടിച്ചു. പാത്രം കഴുകുമ്പോൾ അവളുടെ കുലുസു വളകൾ കലപില കൂട്ടി. ജംനാസ് സ്ഥലം കാലിയാക്കിയത് എനിക്ക് തിരിഞ്ഞു.
“അൻഫാസ് ഇന്നലെ അടിച്ചു...ല്ലേ?”
കൈ കഴുകിക്കൊണ്ട് അവൾ ആദ്യമായി എന്നോട് സംസാരിച്ചു।
“ഏയ്... അടിച്ചിട്ടൊന്നൂല്ല. അത് വെറുതെയാ...”
എന്റെ മുട്ടുകാൽ വെറുതെ കൂട്ടിയിടിക്കുന്നുണ്ട്. വെപ്രാളം കൊണ്ട് ഞാൻ ചുറ്റിലും നോക്കി।
“അതിനെന്തിനാ ഇയാള് വിറക്കുന്നെ?”
എന്റെ ഉമിനീർ വറ്റിയതുപോലെ അനുഭവപ്പെട്ടു।
“അ... അവർ എന്തെങ്കിലും പറഞ്ഞോ നിന്നോട്?”
“ഹാ...